Dhurandhar Box Office Collection: Ranveer Singh Movie Crosses Chhaava, Eyes Kantara Record
ബോക്സ് ഓഫീസിൽ 'ധുരന്ധർ' തരംഗം; 'ഛാവ'യെ മറികടന്നു, ഇനി ലക്ഷ്യം കാന്താരയുടെ റെക്കോർഡ്! മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ ചിത്രം മൂന്നാഴ്ച പിന്നിടുമ്പോൾ വിക്കി കൗശലിന്റെ 'ഛാവ'യുടെ (Chhaava) കളക്ഷൻ റെക്കോർഡുകൾ മറികടന്ന് 2025-ലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ്. കുതിക്കുന്നത് 1000 കോടി ക്ലബ്ബിലേക്ക് IMAGE CREDIT : jio studios & b62 studios ( image used only for informational purpose) പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ 805 കോടിയിലധികം രൂപ സ്വന്തമാക്കി കഴിഞ്ഞു. നിലവിൽ 2025-ലെ കളക്ഷൻ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് 860 കോടിയിലധികം നേടിയ 'കാന്താര ചാപ്റ്റർ 1' ആണ്. ഇപ്പോഴത്തെ ട്രെൻഡ് തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ തന്നെ ധുരന്ധർ കാന്താരയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം പിടിക്കുമോ എന്നാണ് ഇപ്പോൾ സ...